മഴയോടൊപ്പം ഉണ്ടായ കാറ്റിൽ ചന്തക്കുന്ന് ബംഗ്ലാവ് കുന്നിൽ വീടിനു മുകളിൽ മരം വീണു. ആർക്കും പരുക്കില്ല. ചന്തക്കുന്ന് സ്വദേശി എറശ്ശേരി ഹിഫ്സുറഹ്മാന്റെ വീടിനു മുകളിലേക്കാണ് വൈകിട്ട് മൂന്നു മണിയോടെ രണ്ടു മരങ്ങൾ കടപുഴകി വീണത്.
വീട്ടുകാർ അകത്തുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിനടുത്തുള്ള വനംവകുപ്പിന്റെ അധീനതയിലുള്ള വനഭൂമിയിലെ മരങ്ങളാണ് കടപുഴകി വീണത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സ് സംഘം മരചില്ലകൾ മുറിച്ചുമാറ്റിയിട്ടു.
സ്റ്റേഷൻ ഓഫിസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘവും സിവിൽ ഡിഫെൻസ് വളണ്ടിയർമാർ, ട്രോമാകെയർ വളണ്ടിയർമാരായ മുജീബ് മൈലാടി, അഫ്സൽ രാമൻകുത്ത്, സെമിൽ, ജംഷീർ, സുധീർബാബു, എം ശരീഫ്, റഫീഖ് മൈലാടി, മുസ്തഫ എന്നിവർ ചേർന്നാണ് അപകടകരമായ നിലയിൽ നിന്ന തടിയും ശിഖരങ്ങളും മുറിച്ചു നീക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.