ഉത്തർപ്രദേശില്‍ ഹെലികോപ്റ്റര്‍ തകർന്നു വീണ് ഒരു മരണം

Web Desk

ലഖ്‌നൗ

Posted on September 21, 2020, 3:26 pm

ഉത്തര്‍പ്രദേശിലെ ആസംഖര്‍ ജില്ലയില്‍ നാല് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു. സംഭവസ്ഥലത്ത് പൊലീസും പ്രാദേശിക അധികാരികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കാര്‍ഷിക മേഖലയായ സരായ് മീരിലാണ് സംഭവം.

ഇന്ന് രാവിലെ 11.20 ഓടെയാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ സംഭവ സ്ഥലത്ത് തന്നെ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരിക്കേറ്റു, രണ്ട് പേര്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ഹെലികോപ്റ്റര്‍ ഏത് കമ്പനിയുടേതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തകരാറിന്റെ കാരണം അധികൃതര്‍ അന്വേഷിക്കുന്നു.

ENGLISH SUMMARY:Helicopter crash kills one in Uttar Pradesh
You may also like this video