25 April 2024, Thursday

Related news

November 4, 2023
September 8, 2023
July 11, 2023
June 29, 2023
June 21, 2023
June 28, 2022
June 10, 2022
February 26, 2022
February 23, 2022

തെലങ്കാനയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു

Janayugom Webdesk
ഹൈദരാബാദ്
February 26, 2022 6:22 pm

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. ഒരു പരിശീലക പൈലറ്റ് ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് അപകടമുണ്ടായത്. കൃഷ്ണ നദിയിലെ നാഗാർജുനസാഗർ അണക്കെട്ടിന് സമീപം പെദ്ദാവൂര ബ്ലോക്കിലെ തുംഗതുർത്തി ഗ്രാമത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. വലിയ സ്‌ഫോടന ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. പോലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. ഹൈദരാബാദിലെ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടേതാണ് വിമാനം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Heli­copter crash kills pilots in Telangana

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.