October 3, 2022 Monday

Related news

June 28, 2022
June 10, 2022
February 26, 2022
February 23, 2022
April 19, 2021
April 12, 2021
April 11, 2021
March 18, 2021
February 23, 2021
September 21, 2020

സര്‍ക്കാര്‍ വാടയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ ആദ്യം പറക്കുക ഹൃദയവും കൊണ്ട്

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
May 9, 2020 11:19 am

സര്‍ക്കാര്‍ വാടയ്ക്ക് എടുത്ത പവൻഹാൻസിന്റെ ഹെലികോപ്റ്റിന്റെ ആദ്യപറക്കല്‍ ഹൃദയം വഹിച്ചുകൊണ്ട്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേയ്ക്കാണ് ഹൃദയവുമായി പോകുന്നത്.

തി​രു​വ​ന​ന്ത​പു​രം കിം​സി​ല്‍ മ​സ്തി​ഷ്‌​ക്ക മ​ര​ണം സം​ഭ​വി​ച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കോതമംഗലം സ്വദേശിനിയായ 49 കാരിക്കാണ് ഹൃദയ ശസ്ത്രക്രിയ.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഹെലികോപ്റ്റര്‍ കൊച്ചിയിലേയ്ക്ക് തിരിക്കുക. കൊച്ചി ഹയാത്ത് ഹോട്ടലിൻ്റെ ഹെലിപാടിൽ ഹെലികോപ്ടർ ഇറങ്ങും. നാല് മിനിറ്റ് കൊണ്ട് ഹൃദയം ആശുപത്രിയിൽ എത്തിക്കും. ഇതിനായി ഹയാത്ത് മുതൽ ലിസി വരെ ഗ്രീൻ കോറിഡോർ ഒരുക്കും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.