Web Desk

പള്ളുരുത്തി:

June 16, 2020, 9:30 pm

പരിശീലന പറക്കലിനിടെ യന്ത്രതകരാര്‍; അപകടം ഒഴിവാക്കാൻ ഹെലികോപ്റ്റർ ലാൻഡിംഗ് നടത്തി

Janayugom Online

പരിശീലന പറക്കലിനിടെ യന്ത്രതകരാറിനെ തുടർന്ന് നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ചെല്ലാനം സെൻ്റ് മേരീസ് സ്കൂൾ മൈതാനത്ത് സുരക്ഷിത ലാൻ്റിംഗ് നടത്തി. നേവൽ എയർസ്റ്റേഷൻ ഗരുഡയിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ ചൊവാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഒഴിവാക്കാർ പെട്ടെന്ന് ലാൻ്റിംഗ്‌ നടത്തിയത് . ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക്ഷിതരാണ്. നേവിയുടെ വിദഗ്ദ്ധ ടീമംഗങ്ങൾ ഉടനെ മറ്റൊരു ഹെലികോപ്ടറിൽ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തകരാറുകൾ പരിഹരിക്കുവാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് റോഡ് മാർഗ്ഗം ഹെലികോപ്റ്റർ നേവൽ ബേസിലേക്ക് കൊണ്ടു പോകുമെന്ന് നാവികസേന അധികൃതർ അറിയിച്ചു.

ENGLISH SUMMARY: heli­copter land­ed due to engine fault

YOU MAY ALSO LIKE THIS VIDEO