തുർക്കിയിൽ നാടോടി ഗാനസംഘത്തെ നിരോധിച്ചതിനെതിരെ നിരാഹാരമിരുന്ന ഗായിക മരിച്ചു. 288 ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തിനിടെയാണ് 28 വയസുകാരിയായ ഹെലിൻ ബൊലെക് വിടവാങ്ങിയത്. ഇസ്താംബുളിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.ഭരണകൂട അനീതിക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധഗാനങ്ങളിലൂടെ പ്രതികരിച്ചിരുന്ന ഗ്രൂപ്പ് യോറം എന്ന നാടോടി ഗാനസംഘത്തെ തുർക്കി ഭരണകൂടം 2016 മുതൽ നിരോധിച്ചിരുന്നു. നിയമവിരുദ്ധസംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് യോറം ബാൻഡിന് വിലക്കേർപ്പെടുത്തിയത്. സംഘത്തിലെ ഗായകരായ ഹെലിൻ ബോലെക്കും സഹ ബാൻഡ് അംഗമായ ഇബ്രാഹിം ഗോക്സെക്കുമടക്കമുള്ള ആളുകളെ ജയിലിടടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ജയിലിൽ ഇവർ നിരാഹാര സമരം തുടങ്ങിയതോടെ സമ്മർദ്ദത്തിലായ അധികൃതർ ഇവരെ മോചിപ്പിച്ചെങ്കിലും ബാൻഡിന്റെ വിലക്ക് നീക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ഹെലിൻ ബോലെകും ഇബ്രാഹിം ഗോക്സെക്കും.
നാടോടിഗാന പരിപാടികൾ അവതരിപ്പിക്കാൻ ഗ്രൂപ്പ് യോറമിനെ അനുവദിക്കണമെന്നും ജയിലിൽ കിടക്കുന്ന സഹ ബാൻഡ് അംഗങ്ങളെ മോചിപ്പിക്കണമെന്നും ഗ്രൂപ്പിനെതിരായ കേസുകൾ പിൻവലിക്കണമെന്നും ജയിൽ മോചിതരായ ഹെലിൻ ബോലക്കും ഇബ്രാഹിം ഗോക്സെക്കും ആവശ്യമുന്നയിച്ചിരുന്നു. ഇബ്രാഹിം ഗോക് സെക്കിന്റെ ഭാര്യ ഉൾപ്പെടെ രണ്ട് യോറം ബാൻഡ് അംഗങ്ങൾ ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ മാർച്ച് 11 ന് ബൊലെക്കിനെയും ഇബ്രാഹിം ഗോക്സെക്കിനെയും ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവർ ചികിത്സ നിഷേധിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാർജ് വാങ്ങുകയായിരുന്നു എന്ന് അങ്കാറ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഐഎച്ച്ഡി അറിയിച്ചു. മനുഷ്യാവകാശ സംഘടനകൾ തുർക്കി ഭരണകൂടവുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കാണാൻ സാധിച്ചിരുന്നില്ല. ഭരണകൂട നടപടിക്കെതിരെയുള്ള നിരാഹാര സമരം തുർന്നുപോരവെയാണ് യോറം ബാൻഡ് അംഗമായ ഹെലിൻ ബോലെക് മരണമടയുന്നത്.
English Summary:folk group yorum member died after hunger strike
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.