15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 8, 2025
February 6, 2025
February 3, 2025
January 29, 2025
January 12, 2025
January 9, 2025
January 3, 2025
December 31, 2024
December 16, 2024
December 12, 2024

ഫാന്റസി, കോമഡി, ഹൊറർ കമ്പ്ലീറ്റ് എന്റർടൈൻമെന്റുമായി ‘ഹലോ മമ്മി’ എത്തി

Janayugom Webdesk
November 21, 2024 4:51 pm

ഫാന്റസി, കോമഡി, ഹൊറർ, റൊമാൻസ് എന്നീ ഫോർമുലകൾ രസകരമായി ചേർത്ത് പ്രേക്ഷകൻ്റെ ഉള്ളം നിറയ്ക്കുന്ന തീയറ്റർ കാഴ്ച്ചയാണ് “ഹലോ മമ്മി”. നവാഗതനായ സംവിധായകനും പുതിയ നിർമ്മാണ കമ്പനിയും പ്രേക്ഷകരുടെ മനസ്സറിയാൻ കഴിയുന്ന എഴുത്തുകാരനും ചേർന്നാൽ വിജയമുണ്ടാക്കാൻ കഴിയുമെന്നതിൻ്റെ ഉദാഹരണമാണ് ഈ ചിത്രം. ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങൾ എത്തുന്ന ഹലോ മമ്മിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ വൈശാഖ് എലൻസാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാൻജോ ജോസഫാണ്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫാന്റസി കോമഡി ചിത്രമായി ഒരുക്കിയ ഹലോ മമ്മിയുടെ ട്രൈലെർ സോഷ്യൽ മാധ്യമങ്ങൾ വമ്പൻ ഹിറ്റായി മാറിയിരുന്നു. അത്കൊണ്ട് തന്നെ വലിയ പ്രേക്ഷക പ്രതീക്ഷയും ചിത്രത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ തെറ്റിയിട്ടില്ല എന്ന് തന്നെയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണവും സൂചിപ്പിക്കുന്നത്.

ഷറഫുദീൻ അവതരിപ്പിക്കുന്ന ബോണി, ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സ്റ്റെഫി എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണി, സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. സ്റ്റെഫിയുടെ എല്ലാ കണ്ടീഷനും അംഗീകരിച്ച് കൊണ്ട് തന്നെ ബോണി വിവാഹത്തിന് സമ്മതിക്കുന്നു. എന്നാൽ വിവാഹം കഴിച്ച് സ്റ്റെഫിക്കൊപ്പം ജീവിതം തുടങ്ങുന്ന ബോണിയെ കാത്തിരിക്കുന്നത് ഒരു ആത്മാവ് ആണ്. പിന്നീട് ആ ആത്മാവും ബോണിയും തമ്മിലുള്ള രസകരമായ പോരാട്ടവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ‘ഹലോ മമ്മി’ അവതരിപ്പിക്കുന്നത്. ജീവിതം എങ്ങോട്ട് ഒഴുകുന്നോ അങ്ങോട്ട് ഓടുന്ന ബോണിയും അവനെ പറ്റാവുന്ന കുഴിയിലെല്ലാം കൊണ്ടിറക്കുന്ന സുഹൃത്ത് ബിച്ചുവും. ബോണിയെക്കാൾ തല്ലിപ്പൊളിയായ കാശുകാരൻ അപ്പനും ബോണിയെ രക്ഷപ്പെടുത്താൻ കൊണ്ടു പോയി കുരിക്കിലാക്കുന്ന അളിയനും എല്ലാവരും ചേർന്ന് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

ചിത്രത്തിൻ്റെ എഡിറ്ററും ഛായാഗ്രഹകനും വി എഫ് എക്സ് ടീമും ആർട്ട് ഡയറക്ടറും ചേർന്ന് സിനിമയെ അതിൻ്റെ എല്ലത്തരത്തിലുള്ള രസചരടും പെട്ടിപ്പോകാതെ നിലനിർത്താൻ സഹായിക്കുന്നുണ്ട്. കഥയിലെ ഫാന്റസി എലമെന്റ് ചിത്രത്തെ പുതുമയേറിയ ഒരു അനുഭവമാക്കി മാറ്റുന്നതിൽ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട്. ആ ഫാന്റസി എലമെന്റ് ഏറെ വിശ്വസനീയമായ രീതിയിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിലും സംവിധായകനും എഴുതക്കാരനും വിജയം നേടിയിട്ടുണ്ട്. കോമഡി, റൊമാൻസ്, ഹൊറർ എന്നിവയൊക്കെ കൃത്യമായ ഫോർമുലയാണ് ഹലോ മമ്മിയെ തീർത്തും രസകരമാകുന്നത്.

ബോണി ആയി ഷറഫുദീൻ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ ഐശ്വര്യ ലക്ഷ്മിയും തന്റെ വേഷം മനോഹരമായി തന്നെ ചെയ്തു ഫലിപ്പിച്ചു. ഷറഫുദീൻ എന്ന നടൻ വീണ്ടും അനായാസമായി കഥാപാത്രമായി മാറിയപ്പോൾ ഐശ്വര്യ ലക്ഷ്മിയുടെ ഊർജ്ജസ്വലമായ കഥാപാത്രം നടിയുടെ വ്യത്യസ്തമായ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. കൂടാതെ സണ്ണി ഹിന്ദുജ , അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു.

പ്രവീൺ കുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ കഥാ പശ്ചാത്തലം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിച്ചപ്പോൾ ചാമൻ ചാക്കോ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു. ജേക്സ് ബിജോയുടെ സംഗീതം ചിത്രത്തിന്റെ വേഗതയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. ചിത്രത്തിലെ വി എഫ് എക്സ് നിലവാരവും എടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് ‘ഹലോ മമ്മി’. ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് കുടുംബ സമേതം ആസ്വദിക്കാനുളള ചിത്രം എന്ന നിലയിൽ കാഴ്ച്ചയ്ക്കായി ‘ഹലോ മമ്മി‘യ്ക്ക് ടിക്കറ്റെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.