Saturday
07 Dec 2019

വഴിയിൽ കൈ കാണിക്കുന്നവർക്ക് ലിഫ്റ്റ് കൊടുക്കാൻ ഇനി പാടുപെടും; ഹെൽമെറ്റ് നിയമം പ്രാബല്യത്തിൽ

By: Web Desk | Tuesday 19 November 2019 3:08 PM IST


കൊച്ചി: ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും എത്രയും വേഗം ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈകോടതി. നാലു വയസിനു മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്നാണ് വ്യവസ്ഥ.

കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയാറാക്കുകയാണെന്നും ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നുംസർക്കാർ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു.

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്ന കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി ആഗസ്റ്റ് ഒൻപത് മുതൽ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Related News