മോഷണം പോയ ഹെൽമറ്റ് ഓൺലൈൻ സൈറ്റിൽ വിൽക്കാൻ വച്ചിരുന്നത് ഒറ്റരാത്രി കൊണ്ട് പൊലീസ് വീണ്ടുടുത്ത ഉടമസ്ഥന് തിരികെ നൽകി. കഴിഞ്ഞ ശനിയാഴ്ച വൈകുനേരം തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയുന്ന തമിഴ്ന്നാട് സ്വദേശിയുമായ ജെറിൻ ആൽബർട്ടിന്റെ ഹെൽമറ്റാണ് കാണാതായത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു അടുത്ത് വെച്ചാണ് ഹെൽമറ്റ് കാണാതായത്. പരിസരത്ത് എല്ലാം അന്വേഷിച്ചെങ്കിലും ഹെൽമറ്റ് കണ്ടെത്താനായില്ല. മോഷണം പോയതാണെന്ന് കരുതി അന്വേഷണം മതിയാക്കി മടങ്ങി.
വിലകൂടിയ ഹെൽമെറ്റ് നഷ്ടപ്പെട്ടതിൽ നിരാശനായ ജെറിൻ രണ്ട് ദിവസത്തിനു ശേഷം പ്രമുഖ ഓൺലൈൻ വില്പന വെബ്‌സെറ്റിൽ കണ്ടത് 3000 രൂപ വിലയിട്ട് വിൽപനയ്ക്ക് വെച്ചിരിക്കുന്ന സ്വന്തം ഹെൽമറ്റ്. ഇതേ തുടർന്ന് വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി തിങ്കളാഴ്ച രാത്രി തന്നെ ജെറിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.അടുത്ത ദിവസം തന്നെ സ്റ്റേഷനിൽ നിന്ന് വിളിയെത്തി. സ്റ്റേഷനിലെത്തി ഹെൽമെറ്റ് പരിശോധിക്കാനായിരുന്നു ഫോൺ കോൾ .ഇത്ര
എളുപ്പത്തിൽ ഹെൽമെറ്റ് തിരികെ ലഭിക്കുമെന്ന് കരുതിയില്ലായെന്ന് ജെറിൻ പറഞ്ഞു. ഹെൽമറ്റിൽ ഉണ്ടായിരുന്ന പാടുകളാണ് ഹെൽമെറ്റ് വേഗത്തിൽ തിരിച്ചറിയാൻ സഹായിച്ചത്. ഒപ്പം കഴക്കൂട്ടം പൊലീസിന്റെ സമയോചിതമായ ഇടപെടലും. രാത്രി വൈകി ലഭിച്ച പരാതിയായിട്ടും ഒട്ടും താമസിക്കാതെ കൃത്യമായ രീതിയുള്ള അന്വേഷണം നടത്തിയതിനാലാണ് രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് പേരുടെ കൈമാറിയ ഹെൽമെറ്റ് ഒറ്റ രാത്രി കൊണ്ട് തന്റെ കൈയിൽ ലഭിക്കാൻ ഇടയാക്കിയതെന്ന് ജെറിൻ പറഞ്ഞു. ഫോൺ നമ്പറുകൾ പിന്തുടർന്നാണ് പൊലീസ് ജെറിന്റെ ഹെൽമെറ്റ് കണ്ടെത്തിയത്.
ENGLISH SUMMARY: Helmet looted from two wheeler and find out from online shopping site
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.