Web Desk

കൊച്ചി

July 09, 2021, 1:52 pm

കേരളത്തിന്റെ തനതായ പശു ഇനങ്ങളെ സംരക്ഷിക്കും, ക്ഷീരകർഷകരെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കും: മന്ത്രി ജെ.ചിഞ്ചുറാണി

Janayugom Online

പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനൊപ്പം ക്ഷീരകർഷകരെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുകയെന്നതാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സി പി ഐ എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ’ കേരളത്തിൻ്റെ തനതായ പശു ഇനങ്ങളെ സംരക്ഷിക്കുവാനുള്ള നടപടിക്കും തുടക്കം കുറിക്കുകയാണ്.

ദക്ഷിണേന്ത്യയിൽ ഏറ്റവും മികച്ച പാൽ വില കർഷകർക്ക് ലഭ്യമാക്കുന്ന സംസ്ഥാനമാണ് നമ്മുടേത്.പാൽ സംഭരണം കൂട്ടുകയും പാൽപ്പൊടി ഉൽപ്പാദനമടക്കം ആരംഭിക്കുകയും ചെയ്യുന്നതോടെ കർഷകരുടെ പാൽ സംഭരിക്കുന്നില്ലെന്ന പരാതിക്കും പരിഹാരമാവും മന്ത്രി പറഞ്ഞു.പാർട്ടി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ടി സി സഞ്ജിത്ത് സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ് ശ്രീകുമാരി’ കമലാ സദാനന്ദൻ എന്നിവരും പങ്കെടുത്തു.

ENGLISH SUMMARY:Help dairy farm­ers to stand on their own two feet
You may also like this video