October 6, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

കോവിഡ് പ്രതിരോധം: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഹെല്‍പ് ഡെസ്ക് ; നമ്പര്‍: 1800 425 2147

Janayugom Webdesk
തിരുവനന്തപുരം
July 29, 2020 7:50 pm

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ പുതുതായി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. കോവിഡ് ഏറ്റവും അപകടകരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്. കോവിഡ് മഹാമാരിയുടെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുമായാണ് ഹെല്‍പ് ഡെസ്ക് ആരംഭിച്ചത്. 1800 425 2147 എന്ന നമ്പരില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ വിളിക്കാവുന്നതാണ്. സാമൂഹ്യനീതി വകുപ്പിന്റെ ലിസ്റ്റ് പ്രകാരം അങ്ങോട്ട് വിളിച്ചും വയോജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതാണ്. വയോജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞ് ആരോഗ്യ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടേയും സഹായത്തോടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പ് വരുത്തും. സൈക്കോ സോഷ്യല്‍ പരിപാടിയുടെ ഭാഗമായി കൗണ്‍സിലര്‍മാരുടെ സേവനവും ലഭ്യമാക്കും.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.