തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കളക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്തുന്നതിന് 0471–2731123 എന്ന നമ്പരില്‍ ബന്ധപ്പെടാം.
രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് ഹെല്‍പ്പ് ഡെസ്കിന്റെ പ്രവര്‍ത്തനം. അവധി ദിവസങ്ങളിലും സേവനം ലഭിക്കും. ഡിസംബര്‍ 6, 7, 8 തീയതികളില്‍ 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
English summary: Help desk started
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.