October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022

കോവിഡ് കാലത്തും മിത്രയ്ക്ക് വിശ്രമമില്ല; സഹായം തേടി വിളിച്ചത് 15455പേർ

ഡാലിയ ജേക്കബ്
ആലപ്പുഴ
September 15, 2020 9:29 pm

‘മിത്ര 181’ ഹെൽപ്പ് ലൈൻ നമ്പർ കോവിഡ് കാലത്തും തിരക്കിലാണ്. കോവിഡ് കാലയളവിൽ മിത്രയിലേക്ക് സഹായം അഭ്യർത്ഥിച്ച് വിളിച്ചവരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെ മിത്രയിലേക്ക് വിളിച്ചത് 15,455 പേരാണ്. സ്ത്രീകൾ മാത്രമല്ല കുട്ടികളും ഇതിലുൾപ്പെടും. ഇതിൽ ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച 2,878 കോളുകളും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ (പോ­ക്സോ കേസുകൾ ഉൾപ്പെടെ) 179 കോളുകളുമാണ് വന്നത്. 

2019 സെപ്റ്റംബർ മുതൽ 2020 ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച് 8,372 പേരാണ് സഹായം തേടി വിളിച്ചത്. കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അക്കാലയളവിൽ 131 പേരും വിളിച്ചു. 2020 ഏപ്രിൽ മുതൽ ഇതുവരെ കോളുകളുടെ എ­ണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും വരുന്ന കോളുകളിൽ അധികവും ഗാർഹിക പീഡനങ്ങളെപ്പറ്റിയുള്ളതാണെന്നും മിത്ര കോൾ സെന്ററിന്റെ മാനേജർ എം എ ദിവ്യ ജനയുഗത്തോട് പറഞ്ഞു. 

ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഹായത്തിന് മിത്രയെ ആശ്രയിക്കാറുണ്ട്. 2017 മാർച്ചിലാണ് മിത്രയുടെ പ്രവർത്തനം കേരളത്തിൽ ആരംഭിച്ചത്. അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും എതിരെ കരുതലാകാൻ സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മിത്രയ്ക്ക് ഇതിനകം വലിയ ജന പിൻതുണയാണുള്ളത്. സംസ്ഥാനത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏത് സമയത്തും ആശ്രയിക്കാവുന്ന ടോൾ ഫ്രീ നമ്പറായ 181 ലൂടെ സഹായം ലഭിച്ചവർ നിരവധിയാണ്. 

ഗാർഹിക പീഡനം, പൊതുസ്ഥലത്തെ ശല്യം ചെയ്യൽ, ഫോൺ വഴിയുള്ള അശ്ലീല സംഭാഷണം, പരസ്യ മദ്യപാനം, കുട്ടികളെ പീഡിപ്പിക്കൽ, സ്ത്രീകളെ കാണാതാകൽ തുടങ്ങിയ സുരക്ഷയും അന്തസ്സും ചോദ്യം ചെയ്യപ്പെടുന്ന ഏതു ഘട്ടത്തിലും സ്ത്രീകൾക്ക് സഹായം നൽകും. തിരുവനന്തപുരം ടെക്നോപാർക്കിലാണ് മിത്ര 181‑ന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. പൊലീസ്, വനിതാ-ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളുടെ സഹായവും മിത്രയ്ക്കുണ്ട്. അതിനാൽ സംസ്ഥാനത്തിന്റെ ഏത് കോണിൽനിന്ന് വിളിച്ചാലും ഉടനടി ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശങ്ങൾ നൽകി സഹായം നൽകാൻ കഴിയും. ഓരോ കോളിന്റെയും സ്വഭാവത്തിനനുസരിച്ചായിരിക്കും മിത്രയുടെ ഇടപെടൽ. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ടെലികൗൺസിലിംഗും നൽകാറുണ്ട്. 

ENGLISH SUMMARY:helpdesk mitra had no rest even dur­ing the covid period
You may aslo like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.