നെടുങ്കണ്ടം സര്‍വ്വീസ് സഹകരണ ബാങ്ക് പഠന സഹായമായി ടിവി നല്‍കി

Web Desk

നെടുങ്കണ്ടം

Posted on July 15, 2020, 9:18 pm

ഓണ്‍ ലൈന്‍ പഠനത്തിനായി സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് നെടുങ്കണ്ടം സര്‍വ്വീസ് സഹകരണ ബാങ്ക് ടിവി നല്‍കി. നെടുങ്കണ്ടം മാവടി മുളയാനിക്കല്‍ പുല്ലാട്ട് വീട്ടില്‍ ക്രിസ്റ്റീന്‍, ക്രസ്‌റ്റോ എന്നി കുട്ടികള്‍ക്കാണ് ടിവി നല്‍കിയത്. നാല്, അഞ്ച് എന്നി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ടിവി നല്‍കിയത്.

നെടുങ്കണ്ടം സര്‍വ്വീസ് സഹകരണ ബാങ്കില്‍ വെച്ച് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എന്‍.കെ ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് പി.കെ സദാശിവന്‍, സെക്രട്ടറി മോളി തോമസ് എന്നിവര്‍ ചേര്‍ന്ന് ടിവി കുട്ടികളുടെ മാതാവ് അമ്പിളി സിറിലിന് കൈമാറി. ബാങ്ക് ഭാരവാഹികള്‍ എസ് മനോജ്, സിബി മൂലേപ്പറമ്പില്‍, സിന്ധു പ്രകാശ് തുടങ്ങിവരും ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു

Eng­lish summary:Helped stu­dents for online edu­ca­tion