പുൽവാമ ഭീകരാക്രമണം നടത്തിയ ചാവേർ ആദിൽ അഹമ്മദ് ദറിനെ സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഷക്കീർ ബഷീർ മാഗ്രെ എന്നയാളെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ആളാണ് ഇയാള്‍. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ വെള്ളിയാഴ്ച ഹാജരാക്കി. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു. 2019 ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പ്പത് സി.ആര്‍.പി.എഫ്. അംഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
NIA: He has revealed that he had harboured Adil Ahmad Dar & Pakistani terrorist Mohd Umar Farooq in his house from late 2018 till the attack in Feb 2019, and assisted them in the preparation of the IED. He has been remanded to 15 days of NIA custody for detailed interrogation. https://t.co/zO4sKpBMpQ
— ANI (@ANI) February 28, 2020
എന്‍.ഐ.എ. നല്‍കുന്ന വിവരപ്രകാരം, പുല്‍വാമയിലെ കാകപോരയില്‍ ഗൃഹോപകരണക്കട നടത്തുകയാണ് 22കാരനായ ഷക്കീര്‍. ആദില്‍ അഹമ്മദ് ദറിന് താമസിക്കാനുള്ള സ്ഥലവും മറ്റ് സഹായങ്ങളും നല്‍കിയത് ഷക്കീര്‍ ആണെന്നാണ് സൂചന. 2018 മധ്യത്തോടെ, പാകിസ്താനി ഭീകരന്‍ മുഹമ്മദ് ഉമര്‍ ഫാറൂഖാണ് ഷക്കീറിനെ ആദില്‍ അഹമ്മദ് ദറിന് പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് ആദില്‍ ഇയാളെ ജെയ്‌ഷെയുടെ മുഴുവന്‍ സമയ ഓവര്‍ഗ്രൗണ്ട് വര്‍ക്കറായി റിക്രൂട്ട് ചെയ്യുകയായിരുന്നു. ചാവേറായ ആദിൽ മുഹമ്മദ് ഖാനും സഹായിയായിരുന്ന പാകിസ്ഥാൻ ഭീകരൻ മുഹമ്മദ് ഉമർ ഫാറൂഖും താമസിച്ചത് ഇയാളുടെ വീട്ടിലാണഎന്നാണ് എൻഐഎ വിശദമാക്കുന്നത്. 2018 അവസാനം മുതല്‍ ആക്രമണം നടന്ന 2019 ഫെബ്രുവരി 14 വരെ ഇവർ അറസ്റ്റിലായ ശാക്കിർ ബഷീർ മാഗ്രേയുടെ വീട്ടിലാണ് താമസിച്ചതെന്ന് എൻഐഎ അറിയിച്ചു.
English Summary: Helper in pulwama attack arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.