കലാപത്തെതുടർന്ന് ദുരിതമനുഭവിക്കുന്ന വടക്കു കിഴക്കൻ ഡൽഹിയിലെ ജനങ്ങളെ സഹായിക്കുന്നതിന് ഉദാരമായി സഹായങ്ങൾ നല്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പാർട്ടിഘടകങ്ങളോടും ബഹുജനങ്ങളോടും അഭ്യർത്ഥിച്ചു. 53 പേർ മരിക്കാനിടയായ ഡൽഹി കലാപബാധിത മേഖലയിലെ ജനങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്.
ഗുരുതര പരിക്കേറ്റ പലരും ഇപ്പോഴും ആശുപത്രികളിലാണ്. പല കടകളും വീടുകളും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ചില കുടുംബങ്ങൾ കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ വീടും വസ്തുക്കളും ഉപേക്ഷിക്കാൻ നിർബന്ധിതരായി. പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിൽ അവരെ സഹായിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സംഭാവനകൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ:
Communist Party of India bank: Syndicate Bank, branch: CBSE, Rouse Avenue, New Delhi, Account number: 24171010000036,IFSC Code.: SYNB0002417.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.