Web Desk

മലപ്പുറം

August 08, 2020, 11:31 am

ഇവരാണ് നന്മ മരങ്ങൾ

Janayugom Online

2001 ജൂൺ 25. കടലുണ്ടി തീവണ്ടി ദുരന്തം. അന്നവിടെ കണ്ടു കുറേ നന്മ മരങ്ങളെ. മത്സ്യ തൊഴിലാളികൾ, മണൽ തൊഴിലാളികൾ, ഇത്തിൾ തൊഴിലാളികൾ. ബേപ്പൂരിലെ മാപ്പിള ഖലാസി മാർ..ഒപ്പം സ്ത്രീകളും കുട്ടികളും  ഉൾപ്പെടെ ആയിരങ്ങൾ.… അവരുടെ കാരുണ്യ സ്പർശത്തിലൂടെ ജീവൻ തീരികെ കിട്ടിയവർ നൂറിലേറെ.

ഹീറോസ് നഗറിലെ പള്ളിയും അമ്പലവും രക്ഷാ കേന്ദ്രമായി. ആരും ആരുടെയും മതവും ജാതിയും ദേശവും തിരഞ്ഞില്ല.
അന്നും കോരിച്ചൊരിയുന്ന മഴ. ഇരുട്ട്, കടലുണ്ടി പുഴയിൽ വേലിയേറ്റം. പക്ഷേ, അതൊന്നും ആരും കാര്യമാക്കിയില്ല. നിറയെ യാത്രക്കാരുണ്ടായിരുന്ന ചെന്നൈ മെയിലിൻ്റെ അഞ്ച് ബോഗിയാണ് കടലുണ്ടി പുഴയുടെ ആഴങ്ങളിൽ പതിച്ചത്. മരണം  57 ൽ ഒതുങ്ങിയെന്നത് മഹാത്ഭുതം.  ആശുപത്രിയിൽ വെച്ച് തന്നെ കുറെ പേര്‍ മരണപ്പെട്ടു.

ഇന്നിതാ.. 19 വർഷത്തിന് ശേഷം കരിപ്പൂരിൽ ആ നന്മ മരങ്ങൾ വീണ്ടും. പുതിയ ആളുകമായി. രാജമലയിലും അവരെ നമ്മൾ കണ്ടു.. കഴിഞ്ഞ തവണ ഉരുൾപ്പൊട്ടലുണ്ടായ നിലമ്പൂർ മേഖലയിൽ എന്തിനും തയ്യാറായി ഒരു സംഘം മൽസ്യതൊഴിലാളികളുണ്ട്.
കാലം എത്ര മാറിയാലും നന്മമരങ്ങൾ പെയ്തു കൊണ്ടേയിരിക്കും.

ENGLISH SUMMARY: help­ing men­tal­i­ty people

YOU MAY ALSO LIKE THIS VIDEO