27 March 2024, Wednesday

Related news

March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 3, 2024
March 3, 2024
February 26, 2024
February 26, 2024
February 19, 2024

സ്റ്റേഷനിലെത്തുന്ന സംസാരിക്കാൻ കഴിവില്ലാത്തവരെ സഹായിക്കുക ലക്ഷ്യം: ആംഗ്യാ ഭാഷ പഠിക്കാൻ പൊലീസും

Janayugom Webdesk
കോഴിക്കോട്
July 26, 2022 7:21 pm

പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായോ സഹായമന്വേഷിച്ചോ എത്തിപ്പെടുന്ന ഭിന്നശേഷിക്കാരായ സംസാരിക്കാൻ കഴിവില്ലാത്തവരെ സഹായിക്കാൻ പൊലീസുകാർ ആംഗ്യ ഭാഷ പഠിക്കുന്നു.

സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമായ രീതിയിൽ ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലെയും നാലോളം പൊലീസുകാർക്ക് ഇന്ത്യൻ സൈൻ ലാഗ്വേജിൽ പ്രാഥമിക പരിശീലനം നൽകുന്നത്.

സംസാര ശേഷി ഇല്ലാത്തവരുടെ മൊഴികളും നിയമപരമായ കോടതിയിൽ തെളിവായി സ്വീകരിക്കുമെന്നരിക്കെ അവരുടെ മൊഴികൾ രേഖപ്പെടുത്തുവാൻ പൊലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. പലപ്പോഴും ഈ ഉത്തരവാദിത്തം നിർവ്വഹിക്കാൻ വിദഗ്ധരുടെ സേവനം തേടുകയാണ് പതിവ്. ഈ പരിമിതി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ ഓരോ സ്റ്റേഷനുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലം നൽകുന്നത്.

രണ്ട് ദിവസങ്ങളിലായി ജില്ലയിൽ നൂറോളം പേർക്കാണ് പരിശീലനം നൽകുന്നത്. കോഴിക്കോട് നടന്ന പരിശീലന പരിപാടി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ ഉദ്ഘാടനം ചെയ്തു. ഡോ. റോഷൻ ബിജിലി കെ എൽ, എ ഉമേഷ്, നസീം എം, ലക്ഷ്മീദേവി എന്നിവർ സംസാരിച്ചു.

കോഴിക്കോട് ആരംഭിച്ച റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ജാഗ്രത സമിതി തുടങ്ങിയ പദ്ധതികളെല്ലാം വിജയം നേടുകയും പിന്നീട് സംസ്ഥാന പ്രൊജക്ട് ആയി മാറുകയും ചെയ്തിരുന്നു. ഇതുപോലെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ച് മുഴുവൻ പൊലീസ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമാകുക എന്ന ലക്ഷ്യമാണ് പൊലീസും സി ആർസിയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിക്കുള്ളതെന്ന് പദ്ധതി കോർഡിനേറ്റർ കൂടിയായ സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എ ഉമേഷ് പറഞ്ഞു. എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഫാൽക്കറ്റികളും വിദ്യാർത്ഥികളും പരിശീലനത്തിന് നേതൃത്വം നൽകി.

Eng­lish summary;Helping the non-speak­ing peo­ple who come to the sta­tion: Police to learn sign language

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.