10 November 2025, Monday

Related news

June 4, 2025
March 9, 2025
October 23, 2024
October 12, 2024
October 3, 2024
September 16, 2024
August 31, 2024
August 30, 2024
August 29, 2024
August 29, 2024

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്: തുടര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം

Janayugom Webdesk
തിരുവനന്തപുരം
September 16, 2024 3:21 pm

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം തുടര്‍നടപടികള്‍ ഊര്‍ജ്ജിതമാക്കി. ജസ്റ്റീസ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 56പേരെയും പ്രത്യോക അന്വേഷണ സംഘം (എസ്ഐടി ) ബന്ധപ്പട്ടു തുടങ്ങി.

നാലു സംഘങ്ങളായി തിരിഞ്ഞ് പത്തുദിവസത്തിനുള്ളില്‍ മൊഴി നൽകിയവരെ കാണാനാണ് തീരുമാനം. ഹൈക്കോടതി നിർദേശപ്രകാരം റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു.ഇതിനെ തുടർന്ന് സർക്കാർ റീപ്രോട്ടീന്റെ പൂർണരൂപം ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന് കൈമാറിയിരുന്നു.

സിനിമാ മേഖലയിലെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ആണ് ക്രൈം ബ്രാഞ്ച് മേധാവി. മാത്രമല്ല റിപ്പോർട്ടിലെ തുടർനടപടിക്ക് അന്വേഷണ സംഘം പ്രത്യേക യോഗവും ചേർന്നു.

Hema Com­mit­tee Report: Fur­ther steps have been tak­en by the inves­ti­ga­tion team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.