20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 16, 2024
August 31, 2024
August 30, 2024
August 29, 2024
August 29, 2024
August 28, 2024
August 28, 2024
August 27, 2024
August 26, 2024
August 25, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട്; ശനിയാഴ്ച പകർപ്പ് പുറത്ത് വിടും

Janayugom Webdesk
കൊല്‍ക്കത്ത
August 15, 2024 4:32 pm

ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്‌ച പുറത്തുവിടും. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരുൾപ്പെടെ അഞ്ചുപേർക്കാണ്‌ റിപ്പോർട്ടിന്റെ പകർപ്പ്‌ നൽകുക. റിപ്പോർട്ടിലെ 233 പേജുകളുടെ പകർപ്പായിരിക്കും പുറത്തുവിടുന്നത്. അതേസമയം റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട്‌ സിനിമാ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്‌ച തള്ളിയിരുന്നു. റിപ്പോർട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ചകൂടി നീട്ടിനൽകുകയും ചെയ്തിരുന്നു. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടും എന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. സർക്കാർ നേരത്തെ എടുത്ത നിലപാട് തന്നെ തുടരുമെന്നും സർക്കാർ നിലപാട് തന്നെയാണ് കോടതിയും പറഞ്ഞിരിക്കുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാൻ സിനിമ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സിനിമ നയം രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Hema Com­mit­tee Report; The copy will be released on Saturday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.