റാഞ്ചി: ജാർഖണ്ഡിന്റെ 11–ാം മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. മൊറാബാദി മൈതാനത്തു നടന്ന ചടങ്ങിൽ ഗവർണർ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 44 വയസ്സുകാരനായ സോറൻ രണ്ടാം തവണയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. കോൺഗ്രസ് നേതാവ് രാമേശ്വർ ഒറാവൺ, ആർജെഡിയുടെ സത്യാനന്ദ് ഭോഗ്ത എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Jharkhand: Former Jharkhand CM Raghubar Das at the oath-taking ceremony of Jharkhand CM designate Hemant Soren, in Ranchi. pic.twitter.com/NjBY0wvKMN
— ANI (@ANI) December 29, 2019
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എൽജെഡി നേതാവ് ശരദ് യാദവ്, ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവർ പരിപാടിക്കെത്തി. 81 അംഗ നിയമസഭയിൽ 47 സീറ്റുകളും നേടിയാണ് ജെഎംഎം–കോൺഗ്രസ്–ആർജെഡി കക്ഷികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. 30 സീറ്റുകള്‍ ജെഎംഎം ഒറ്റയ്ക്കു നേടി. ജാർഖണ്ഡ് വികാസ് മോർച്ചയുടെ മൂന്ന് എംഎൽഎമാരും സിപിഐഎംഎല്ലിന്റെ ഒരു എംഎൽഎയും മഹാസഖ്യത്തെ പിന്തുണയ്ക്കും. മകൻ മുഖ്യമന്ത്രിയാകുന്നത് കാണാൻ ഹേമന്തിന്റെ പിതാവ് ഷിബു സോറന്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.