ഇന്ത്യയിൽ പ്രതിവർഷം ജനിക്കാതെ പോകുന്നത് 4.6 ലക്ഷം പെൺകുട്ടികൾ

Web Desk

ജനീവ

Posted on July 01, 2020, 10:57 am

2013–17 കാലയളവിൽ പ്രതിവർഷം 4.6 ലക്ഷം പെൺകുട്ടികൾ ജനിക്കാതെ പോകുന്നു വെന്ന് യുഎൻ പോപ്പുലേഷൻ റിപ്പോർട്ട്. ഭ്രൂണത്തിന്റെ ലിംഗനിർണയത്തിലൂടെ ആൺകുട്ടികളുടെ ജനനം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇത്രയധികം പെൺകുട്ടികൾ ജനിക്കാതെ പോകുന്നത്. 50 വർഷത്തിനിടെ ഇന്ത്യയിൽ ജനിക്കാതിരുന്നത് 4.6 കോടി സ്ത്രീകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഭ്രൂണലിംഗനിർണയം ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.

ENGLISH SUMMARY:There are 4.6 lakh girls are not born in India annu­al­ly
You may also like this video