ഇത്തരം സാനിറ്റൈസറുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക; അത് അന്ധതയ്ക്ക് വരെ കാരണമാകാം

Web Desk
Posted on September 02, 2020, 1:46 pm

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ‘ഹാന്‍ഡ് സാനിറ്റൈസറുകളും അത് പോലെ മുഖ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ കൊറോണക്കാലത്ത് ഏറ്റവും കൂടുതലായി ആളുകള്‍ വാങ്ങുന്ന വസ്തുവാണ് ‘ഹാന്‍ഡ് സാനിറ്റൈസറുകള്‍’. പലതരത്തിലുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഇന്ന് വിപണിയില്‍ നിന്നും ലഭിക്കുന്നുണ്ട്. ഹാന്‍ഡ് സാനിറ്റൈസറുകളില്‍ കുറച്ച് അളവില്‍ മദ്യം അടങ്ങിയിട്ടുണ്ട്, ഇത് അണുനാശിനി ആയി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ചില സാനിറ്റൈസറുകളില്‍ വിഷാംശം അടങ്ങിയ ആല്‍ക്കഹോളാണ് ഉപയോഗിക്കുന്നത്.

ഇത് കാഴ്ച്ച ശക്തി കുറയുന്നതിനും കഠിനമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. 122 ഓളം സാനിറ്റൈസര്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5 എണ്ണത്തില്‍ മാരകമായ മെഥനോള്‍ സാന്നിധ്യം കണ്ടെത്തി. 45 എണ്ണമാകട്ടെ ലേബല്‍ സവിശേഷതകളുമായി പൊരുത്തപ്പെടുന്നുമില്ല. ഇതുമൂലം മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കൂടാതെ അന്ധതയ്ക്കും കാരണമാകാമെന്നാണ് റിപ്പോര്‍ട്ട്. ‘എഥനോള്‍’ (എഥൈല്‍ ആല്‍ക്കഹോള്‍) അടങ്ങിയിരിക്കുന്നതായി ലേബല്‍ ചെയ്തിട്ടുള്ള ചില ഹാന്‍ഡ് സാനിറ്റൈസറുകളില്‍ ‘മെഥനോള്‍’  പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിനെ ‘വുഡ് ആല്‍ക്കഹോള്‍’ എന്നും അറിയപ്പെടുന്നു. ഉപഭോക്താക്കള്‍ മെത്തനോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.

ഹാന്‍ഡ് സാനിറ്റൈസര്‍ വാങ്ങുമ്പോൾ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1. കടകളില്‍ നിന്ന് വാങ്ങുന്ന സാനിറ്റൈസറുകള്‍ ഗുണനിലവാരം ഉള്ളതാണോ എന്ന് ഉറപ്പാക്കുക.

2. സാനിറ്റൈസര്‍ വാങ്ങുന്നതിനുമുമ്ബ് കുപ്പിയില്‍ അതില്‍ അടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ എഴുതിയിരിക്കുന്നത് കഴിയുമെങ്കില്‍ വായിച്ചു നോക്കുക.

3. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും, രോഗിയായ ഒരാളെ പരിചരിക്കുമ്‌ബോള്‍, ഉപരിതലങ്ങള്‍ തൊട്ടതിനുശേഷം, വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷമൊക്കെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്ന് വിദ?ഗ്ധര്‍ പറയുന്നു.

4. 60 ശതമാനം മദ്യം അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കാം. ഇത് രോഗ ബാധിതരാകാതിരിക്കാനും മറ്റുളളവരിലേക്ക് വൈറസ് ബാധ പകരുന്നത് തടയാനും സഹായിക്കും.

5. കാലാവധി കഴിഞ്ഞ സാനിറ്റൈസറുകള്‍ വാങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

6.‘ടോക്‌സിക് മെത്തനോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ വാങ്ങാതിരിക്കുക. കാരണം ടോക്‌സിക് മെഥനോള്‍ സാനിറ്റൈസറുകളില്‍ നിരോധിച്ചിട്ടുള്ളതാണ് . ഹാന്‍ഡ് സാനിറ്റൈസറുകളില്‍ ഇത് ഉപയോഗിക്കുന്നതിന് നിരോധിച്ചിരിക്കുന്നു.

Eng­lish summary;Here are some things to look for when pur­chas­ing a hand san­i­tiz­er

you may also like this video;