കൊറോണ വൈറസ് ഒരു ആഗോള രോഗമായി മാറുകയാണ്. ലോകത്തിലെ ഏറെ കുറേ എല്ലാ രാജ്യങ്ങളെയും പിടി വിടാതെ കോവിഡ് വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് രോഗബാധ ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയിലും എത്തിയത് വെറും ദിവസങ്ങൾ കൊണ്ടാണ്. ലോക ഭൂപടത്തിന്റെ മുക്കിലും മൂലയിലും കോവിഡ് രോഗം പിടിപെട്ടു കഴിഞ്ഞിരിക്കുകയാണ്. കോവിഡ് രോഗവ്യാപ്തിയിലും മരണനിരക്കിലും അമേരിക്കയും ഇറ്റലിയും സ്പെയിനും ഫ്രാൻസുമൊക്കെ മുൻപന്തിയിലാണ്.
193 രാജ്യങ്ങളാണ് ഐക്യരാഷ്ട സംഘടനയിൽ അംഗത്വമുള്ളത്. അതിൽ, 178 രാജ്യങ്ങളിലും കോവിഡ് ബാധിച്ചു കഴിഞ്ഞു. ഈ മഹാമാരിയുടെ കൈയിൽ ഇനിയും പിടിപെടാതെ നിൽക്കുന്ന 15 രാഷ്ട്രങ്ങളുണ്ട്. ഒരു രോഗിപോലും ഈ പ്രദേശങ്ങളില്ല. അത്ര മികച്ച വലിയ രാജ്യങ്ങൾ ഒന്നുമല്ല ഇവർ. ഭൂപടത്തിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഇവരെ കണ്ടെത്താൻ തന്നെ സാധിക്കുകയുള്ളു. ലോകാരോഗ്യ സംഘടന ഭൂപ്രദേശങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയ പട്ടികയിൽ ഇടം പിടിക്കാതെ 15 രാജ്യങ്ങൾ ഇവയാണ്: ഉത്തര കൊറിയ, കോമറോസ്, കിരിബാത്തി, മാർഷൽ ഐലൻഡ്സ്, മൈക്രോനേഷ്യ, നൗരു, പലാവു, സോളമൻ ദ്വീപുകൾ, തുർക്ക്മെനിസ്ഥാൻ, ടുവാലു, തജിക്കിസ്ഥാൻ, ലെസോത്തോ, വന്വാടു, സമോവ, ടോംഗ. ഏഷ്യ, ആഫ്രിക്ക, ഓഷ്യാനിയ വൻകരകളിൽ സ്ഥിതി ചെയ്യുന്നതാണ് ഈ രാജ്യങ്ങൾ.
ലോകാരോഗ്യ സംഘടനയുടെ സാക്ഷ്യപ്പെടുത്തൽ അനുസരിച്ച് ഏഷ്യയിൽ മൂന്നും, ആഫ്രിക്കയിൽ രണ്ടും ഓഷ്യാനയിൽ പത്തും രാജ്യങ്ങളാണ് രോഗാണു കയറാതെ പിടിച്ചു നില്കുന്നത്. രോഗം പിടിക്കാത്ത രാജ്യങ്ങളിൽ ജനസംഖ്യയിൽ മുന്നിൽനിൽക്കുന്നത് ഉത്തര കൊറിയയാണ്.
ENGLISH SUMMARY: Here are the countries that have reported no COVID-19 cases so far
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.