പാട്ട് കേള്‍ക്കാതെ വാഹനം ഓടിക്കുന്ന ഡ്രെെവര്‍മാര്‍ നമ്മുടെ നാട്ടില്‍ വിരളില്‍ എണ്ണാവുന്നവര്‍ മാത്രമേയുള്ളു. ഇസ്രായേലിലെ ബെൻ‑ഗുരിയോൺ യൂണിവേഴ്സിറ്റി ഓഫ് നെഗേവ് ഗവേഷകരുടെ പുതിയ പഠനം അനുസരിച്ച് പാട്ടില്ലാതെ വാഹനം ഓടിക്കുന്നത് അസാധ്യമാണ് . സംഗീതം, മനസ്, തലച്ചോര്‍ എന്നിവയെ പറ്റിയുള്ള സെെക്കോമ്യൂസിക്കോളജിയില് ഗവേഷകര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
140 യുവതീ-യുവാക്കളിലാണ് ഡ്രെെവിങ്ങിനിടെയുള്ള സംഗീത ആസ്വാദനത്തെ പറ്റി പഠനം നടത്തിയത്. 18നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഡ്രെെവിങ്ങ് ഒരു ഹരം മാത്രമല്ല. അവരുടെ ജീവിത അന്തരീക്ഷത്തിന്റെ ഒരു ഭാഗമാണ്. പാട്ട് ഇടാതെ ട്രാഫിക്കില്‍ വാഹനം ഓടിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ അത് അസാധ്യമായ ഒരു പ്രവര്‍ത്തിയായിരിക്കുമെന്നും സര്‍വ്വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഭൂരിഭാഗം ഡ്രെെവര്‍മാരും വാഹനം ലക്ഷ്യസ്ഥാനത്ത് എത്തുിയാലും പാട്ട് തീരുന്നത് വരെ കാറില്‍ ഇരിക്കുമെന്നും വ്യക്തമാക്കുന്നു.
പാട്ട് കേള്‍ക്കുന്നതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജം അവരുടെ ഡ്രെെവിംഗ് കഴിവുകളെ മികവുറ്റതാക്കാന്‍ സഹായിക്കും. പക്ഷേ ഭാവിയില്‍ ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
English summary: Here’s why music and driving go hand in hand
You may also like this video: