27 March 2024, Wednesday

മേനാശേരിയിൽ ഇന്ന് വീരസ്മരണകളിരമ്പും

Janayugom Webdesk
ആലപ്പുഴ
October 25, 2021 9:27 am

ഒരു കൈയ്യിൽ കരിങ്കൽ നിറച്ച ഓലക്കുടയും മറുകൈയ്യിൽ വാരിക്കുന്തവും മനസ്സ് നിറയെ വിപ്ലവ ആവേശവുമായി സി പിയുടെ പട്ടാളത്തിന് മുന്നിൽ രക്തപുഷ്പമായി മാറിയ 12 വയസ്സുകാരൻ അനഘാശയൻ ഉൾപ്പെടെയുള്ള ധീരന്മാരുടെ ഓർമ്മകളുമായി മേനാശേരിയിൽ ഇന്ന് വീര സ്മരണകളിരമ്പും.
വൈകിട്ട് നാലിന് മേനാശേരി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് പൊന്നാംവെളിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ടി എം ഷെരീഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി പി ഡി ബിജു സ്വാഗതം പറയും. സിപിഐ(എം) പോളിറ്റ് ബ്യുറോ അംഗം എം എ ബേബി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ, എൻ എസ് ശിവപ്രസാദ്, പി കെ സാബു, എം സി സിദ്ധാർത്ഥൻ, എൻ പി ഷിബു തുടങ്ങിയവർ പങ്കെടുക്കും. 

ENGLISH SUMMARY:Heroic com­mem­o­ra­tions will be held in Menassery today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.