Web Desk

November 26, 2020, 3:39 pm

ഹെറോയിനടക്കമുളള മയക്കുമരുന്നുകള്‍ കന്യാകുമാരി തീരത്ത് നിന്ന് പിടിച്ചെടുത്തു

Janayugom Online

കന്യാകുമാരി തീരത്ത് ലഹരിവേട്ട.   ഹെറോയിനടക്കമുളള മയക്കുമരുന്നുകള്‍ ശ്രീലങ്കൻ ബോട്ടില്‍ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത് . പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്ന മയക്ക് മരുന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്.

99 പായ്ക്കറ്റ് ഹെറോയിൻ, 20 പാക്കറ്റ് സിന്തറ്റിക് മരുന്ന് എന്നിവ പിടിച്ചെടുത്തു. തോക്കുകളും പിടിച്ചെയുത്തെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കൻ സ്വദേശികളെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY: hero­ine seized from kanyakumari