ഹീറോ മോട്ടോ കോര്‍പ്പ് 2001ല്‍ അവതരിച്ച പാഷന്‍ മോഡലിലെ ഏറ്റവും പുതിയ വാഹനമായ പാഷന്‍ എക്സ് ടെക് വിപണിയിലെത്തിച്ചു. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിങ്, എസ്എംഎസ്, കോള്‍ അലേര്‍ട്ടുകള്‍, തത്സമയ മൈലേജ് ഇന്‍ഡിക്കേറ്റര്‍, സൈഡ്-സ്റ്റാന്‍ഡ് അലേര്‍ട്ട്, എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച്, സര്‍വീസ് റിമൈന്‍ഡര്‍ എന്നിങ്ങനെ ആധുനിക സന്നാഹങ്ങളോടെയാണ് പുത്തന്‍ പാഷന്‍ എത്തുന്നത്.
ഡിസ്‌ക്, ഡ്രം ബ്രേക്ക് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാവും. മികച്ച ഇന്ധനക്ഷമതയ്ക്കായി ഐ3എസ് സാങ്കേതിക വിദ്യയും വാഹനത്തിലുണ്ട്. 7500 ആര്‍പിഎമ്മില്‍ 9 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 9.79 എന്‍എം ടോര്‍ക്കും നല്‍കുന്ന സിംഗിള്‍ സിലിണ്ടര്‍ 110 സിസി എഞ്ചിനാണ് പുതിയ പാഷന്‍ എക്‌സ് ടെക്കിന് കരുത്ത് പകരുന്നത്.
പുതിയ ഫീച്ചറുകളും സ്മാര്‍ട്ട് ഡിസൈനും ഉള്ള എക്സ് ടെക് രാജ്യത്തെ യുവാക്കളെ ആവേശം കൊള്ളിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ പ്രൊഡക്റ്റ് പ്ലാനിംഗ് മേധാവി മാലോ ലെ മാസണ്‍ പറഞ്ഞു. സ്പ്ലെന്‍ഡര്‍ പ്ലസ് എക്സ് ടെക്, ഗ്ലാമര്‍ 125 എക്സ് ടെക്, പ്ലെഷര്‍ പ്ലസ് 110 എക്സ് ടെക്, ഡെസ്റ്റിനി 125 എക്സ് ടെക് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. പാഷന്‍ എക്സ് ടെക്കും ഈ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാഷന്‍ എക്സ് ടെക് ഡ്രം ബ്രേക്ക് വേരിയന്റിന് 74590 രൂപയും (ഡല്‍ഹി എക്സ് ഷോറൂം വില) ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 78990 രൂപയുമാണ് വില.
English summary; Hero’s Passion X Tech in the market
You may also like this video;