Web Desk

പാലാരിവട്ടം

January 10, 2021, 8:57 pm

പാലാരിവട്ടത്ത് ഹോട്ടല്‍ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി; ജീവനക്കാരൻ പിടിയില്‍

Janayugom Online

പാലാരിവട്ടത്ത് ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ചതായി പരാതി. പാലാരിവട്ടം ചിക് കിങ്ങിലാണ് സംങവം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹോട്ടലിലെത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ശുചിമുറി ഉപയോഗിക്കാൻ കയറിയപ്പോഴാണ് ക്യാമറ കണ്ടത്. തുടര്‍ന്ന് കുടുംബം ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചപ്പോള്‍ വേലുവും മറ്റൊരു വ്യക്തിയും മുറിയില്‍ കതക് അടയ്ക്കുകയായിരുന്നു.

അല്‍പ സമയത്തിനകം ഇരുവരും പുറത്തിറങ്ങുകയും സംഭവം നിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സംഭവം പാലാരിവട്ടം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് വേലുവിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെയുത്തിട്ടുണ്ട്. മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്തു വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താൻ ശ്രമിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുളള പരാതി.

ENGLISH SUMMARY: hid­den cam­era found from hotel at kochi

YOU MAY ALSO LIKE THIS VIDEO