August 9, 2022 Tuesday

ഭക്ഷണശാലയിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച യുവാവിനെ തിരിച്ചറിഞ്ഞു

Janayugom Webdesk
December 11, 2019 8:03 pm

കാസർകോട്: നഗരത്തിലെ ഭക്ഷണശാലയിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സമീപത്തെ ഒരു പഴക്കട ഉടമയുടെ മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

ദേളിയിലെ ഏതാനും സ്ത്രീകളും കുട്ടികളും ശുചിമുറിയില്‍ കടന്നപ്പോഴാണ് മൊബൈല്‍ ക്യാമറ അവിടെ വെച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

you may also like this video;

വിവരം ഭക്ഷണശാല അധികൃതരെ അറിയിക്കുന്നതിനിടെ ഒരു യുവാവ് പെട്ടെന്നെത്തി മൊബൈല്‍ കൈക്കലാക്കി സ്ഥലം വിട്ടു. തന്റെ ഫോണും വാഹനത്തിന്റെ താക്കോലും അവിടെ മറന്നുവെച്ചതായി പറഞ്ഞാണ് യുവാവ് കടന്നു കളഞ്ഞത്.

സംഭവം പോലീസില്‍ അറിയിക്കുകയും സിസിടിവി ദൃശ്യം പരിശോധിക്കുകയും ചെയ്തതോടെയാണ് സമീപത്തെ പഴക്കട ഉടമയുടെ മകനാണെന്ന് തിരിച്ചറഞ്ഞത്. പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ഫോണ്‍ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.