സുരേഷ് എടപ്പാള്‍

മലപ്പുറം:

June 28, 2020, 7:17 pm

ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും രോഗബാധ; മലപ്പുറത്ത് ശക്തമായ ജാഗ്രത

സെന്റിനല്‍സര്‍ വൈലയന്‍സ് സ്രവ പരിശോധനയില്‍ പത്തുപേര്‍ക്ക് കോവിഡ്
Janayugom Online

സുരേഷ് എടപ്പാള്‍

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പുറത്തുവന്ന സെന്റിനല്‍ സര്‍വൈലയന്‍സ് സ്രവപരിശോധനഫലത്തില്‍ പത്തോളം പേര്‍ കോവിഡ് ബാധിതരായ മലപ്പുറം ജില്ലയില്‍ ശക്തമായ ആരോഗ്യജാഗ്രതക്ക് നിര്‍ദ്ദേശം.  പൊന്നാനി താലൂക്കിലെ എടപ്പാള്‍, വട്ടംകുളം ആലങ്കോട്, മാറഞ്ചേരി ഗ്രാമപഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടാക്കിയിരിക്കയാണ്. കൂടാതെ കെഎസ്ആര്‍ടിസിയുടെ ഗുരുവായൂര്‍ ഡിപ്പോയിലെ കോവിഡ് ബാധിതനായ കണ്ടക്ടറും എടപ്പാള്‍ സ്വദേശിയാണെന്നുള്ളതും ജില്ലയില്‍ കോവിഡ് ഭീഷണി ശക്തമാണെന്ന് സൂചന നല്‍കുന്നു.

എടപ്പാളിലെ രണ്ട് സ്വാകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും ഇതേ ആശുപത്രികളിലെ മൂന്ന് നേഴ്‌സുമാരുമാണ് ഇന്ന് കോവിഡ് രോഗബാധിതരായത്. ഈ മാസം 20 നാണ് ഇവര്‍ സെന്റിനല്‍ സര്‍വൈലയന്‍സ് സ്രവ പരിശോധന നടത്തിയത്.  കഴിഞ്ഞ ദിവസം വരെ രോഗികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ കോവിഡ് പൊസീറ്റീവയാതോടെ എടപ്പാള്‍ മേഖലയില്‍ കടുത്ത ആശങ്ക പടര്‍ന്നു. എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ കണ്ണഞ്ചിറ സ്വദേശിയായ ഡോക്ടര്‍് ധാരാളം പ്രായമേറിയ രോഗികളെ ചികിത്സിക്കുന്നതിനാല്‍ സമീപത്തെ പല പഞ്ചായത്തുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശുകപുരം ആശുപത്രിയിലെ ശിശുരോഗം വിദഗ്ദനായ ഡോക്ടറാണ് രോഗം ബാധിച്ച മറ്റൊരാള്‍.

ഇരുവരും വെള്ളിയാഴ്ച വൈകീട്ടു വരെ ഈ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഡോകര്‍മാരെ വന്നുകണ്ട രോഗികളുടേയും ആശുപത്രിയിലെ ജീവനക്കാരുടേയും പുറത്തു നിന്ന് ഇദ്ദേഹത്തെ കാണാന്‍ വന്നവരുടേയും വിശദമായ പട്ടിക ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. മലപ്പുറം ജില്ലാതിര്‍ത്തിയിലുള്ള സ്ഥലമായതിനാല്‍ പാലക്കാട് ജില്ലയിലെ ആനക്കര, കപ്പൂര്‍, തൃത്താല ഗ്രാമപഞ്ചായത്തുകളിലും തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലും കര്‍ശനമായ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. രണ്ട് ആശുപത്രികളും ഭാഗികമായി അടക്കാനും രോഗികളേയും സന്ദര്‍ശകരേയും നിയന്ത്രിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യം ഗൗരവതരമായതാണെങ്കിലും മേഖലയില്‍സ സാമൂഹ്യവ്യാപനം നടന്നതായി സൂചനയില്ലെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥീരീകരിക്കുന്നത് ആശങ്ക നല്‍കുന്നുണ്ടെങ്കിലും അതീവ ജാഗ്രതപുലര്‍ത്തി വിപരീത സാഹചര്യം മറികടക്കാനാവുമെന്നും ജനങ്ങള്‍ സര്‍ക്കാര്‍ പരിശ്രമങ്ങളോട് പൂര്‍ണ്ണമായു സഹകരിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. സാമൂഹ്യവ്യാപന സാധ്യത പരിശോധിക്കാന്‍ ജില്ലയെ അഞ്ച് മേഖലകളായി കൂടുതല്‍ സ്രവ പരിശോധനനടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ എടപ്പാളിലെ ഡോക്ടര്‍മാരുമായി നേരിട്ടു ബന്ധമുള്ള മുഴുവന്‍ പേരേയും സ്രവ പരിശോധനക്ക് വിധേയമാക്കാന്‍ ശ്രമം ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു. പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാംവാര്‍ഡിനെ കണ്ടെയ്‌മെന്റ് സോണാക്കും.

ENGLISH SUMMARY: high alert in malap­pu­ram district

YOU MAY ALSO LIKE THIS VIDEO