Janayugom Online
congress

ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ ‚എന്നാലുമില്ലെന്നു സുധീരൻ

Web Desk
Posted on March 11, 2019, 12:57 pm

ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനില്ലെന്നു പറഞ്ഞു പിന്മാറുന്നത് ഹൈക്കമാന്‍ഡിനു  അതൃപ്തിയായി. മത്സരിക്കണമെന്ന് നേതൃത്വത്തിന്റെ അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ നിലപാട് മാറ്റി കെ സുധാകരന്‍. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും അത് മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മത്സര രംഗത്ത് നിന്ന് മാറുന്നു എന്ന് തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്നാണ് പി.സി ചാക്കോയുടേയും നിലപാട്.അതേസമയം മത്സരിക്കാനില്ലെന്ന് ആവര്‍ത്തിക്കുകയാണ് വി.എം സുധീരന്‍.

മുതില്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും ഒഴിഞ്ഞതോടെയാണ് കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് രംഗത്തെത്തിയയത്. ഇതോടെ കെ സുധാകരന്‍ അടക്കുമുള്ള മുതിര്‍ന്ന നേതാക്കള്‍ നിലപാട് മാറ്റുകയായിരുന്നു. അതേസമയം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണം എന്നുതന്നെയാണ് ഡല്‍ഹിയിലെ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന പൊതു അഭിപ്രായം.