16 April 2024, Tuesday

Related news

April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024
April 9, 2024
April 9, 2024

ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശത്തിന് പുല്ലുവില ; സംസ്ഥാന കോണ്‍ഗ്രസില്‍ ആരോപണ‑പ്രത്യാരോപണം, സുധാകരനെതിരെ കെ സി ജോസഫ്

Janayugom Webdesk
തിരുവനന്തപുരം
April 16, 2023 11:56 am

സംസ്ഥാനകോണ്‍ഗ്രസില്‍ വീണ്ടും ആരോപണ‑പ്രത്യാരോണ യുദ്ധം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് അച്ചടക്കിത്തിന്‍റെ വാളോങ്ങിയിട്ടും നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കല്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. കെപിസിസി പ്രസിഡന്‍റ് കെസുധാകരന്‍റെ പ്രസ്ഥാവനക്ക് എതിരേ എ ഗ്രൂപ്പിന്‍റെ പ്രധാനകളില്‍ ഒരാളായ കെ സി ജോസഫ് രംഗത്തു വന്നാണ് ഇപ്പോള്‍ അഭിപ്രായ പ്രകടനങ്ങള്‍ പരസ്യമായി നടത്തിയിരിക്കുന്നത്.

സുധകാരന്‍റെ കുത്തിതിരുപ്പ് പരാമര്‍ശം പ്രസിഡന്‍റിന്‍റെ നാവു പിഴ ആയേ കാണുന്നുള്ളു.ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം കോണ്‍ഗ്രസിനെബാധിക്കുന്നുണ്ടെന്നും കെസി അഭിപ്രായപ്പെടുകയും ചെയ്തു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് നാം തിരിച്ചറിയണം എന്നാണ് പറഞ്ഞത്.എന്നാല്‍ അതിന് ഇല്ലാത്ത അര്‍ത്ഥവും, വ്യാഖ്യാനവുമാണ് സുധാകരന്‍ പറയുന്നത്.

താൻ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി പരിഗണിച്ചു എന്നു കരുതുന്നു. അതുകൊണ്ടാണ് നാലു മാസം വിളിക്കാതിരുന്ന രാഷ്ട്രീയ കാര്യ സമിതി ചേരുന്നതെന്നും കെ പി സി സി പ്രസിഡന്റ് പാംപ്ലാനി പിതാവിനെ കണ്ടതെന്നും കെസി ജോസഫ് അഭിപ്രായപ്പെട്ടു.കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് തലശ്ശേരി ബിഷപ്പിനെ സന്ദ‍ർശിച്ചിരുന്നു. ബിജെപി നീക്കത്തിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു.

ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവരാണ്. ബിഷപ്പുമായുള്ള ചർച്ച ആശാവഹം.ആർക്കും ആരെയും കാണാം. ബിജെപിക്ക് സന്ദർശനം കൊണ്ട്പ്രയോജനമുണ്ടാകില്ലെന്നും കെ സി ജോസഫിൻ്റെ നിലപാട് അപക്വമാണെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

റബർ വിലയിലെ ആവശ്യം കേന്ദ്ര സർക്കാരിനോട് പറയുന്നതിൽ തെറ്റില്ല. കർഷക പ്രശ്നങ്ങൾക്ക് കേന്ദ്രം പരിഹാരമുണ്ടാക്കിയില്ല. തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. കർദ്ദിനാൾ ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും കാണുമെന്നും സുധാകരന്‍ പറഞ്ഞു.ഇതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എം പിയും രംഗത്തു വന്നു. കെ സി ജോസഫിനെതിരായ പരസ്യ വിമർശനം ദൗർഭാഗ്യകരം. അഭിപ്രായം പറയുന്നത് പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയെന്ന് കെ മുരളീധരൻ ഒരു സ്വകാര്യ ചാനലിനോട് പറഞുപാർട്ടിയിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ നേതാക്കൾ ആഗ്രഹിക്കുന്നില്ല. പരസ്യ പ്രതികരണം വിലക്കിയ കെപിസിസി പ്രസിഡന്റ് തന്നെ ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും മുന്‍ കെപിസിസി പ്രസിഡന്‍റ് കൂടിയായ കെ മുരളീധരൻ പറഞ്ഞു.

Eng­lish Summary:
High Com­mand’s pro­pos­al is worth the price; Alle­ga­tion-counter-alle­ga­tion in state Con­gress, KC Joseph against Sudhakaran

you may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.