Web Desk

കൊച്ചി

August 24, 2021, 2:29 pm

രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ 84 ദിവസം എന്തിനാണെന്ന് ഹൈക്കോടതി

Janayugom Online

കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുൻപുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നു ഹൈക്കോടതി. വാക്സീന്‍ ലഭ്യതയുടെ അടിസ്ഥാനത്തിലാണോ വാക്സീന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണോ എന്നു വ്യക്തമാക്കാനാണ് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.

ഒന്നാം ഡോസ് വാക്സീനെടുത്ത ജീവനക്കാര്‍ക്ക് 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്സീന്‍ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

ആദ്യഘട്ടം വാക്സീനേഷന്‍ ആരംഭിക്കുമ്ബോള്‍ രണ്ടു കൊവിഷീല്‍ഡ് ഡോസുകള്‍ക്ക് ഇടയിലുള്ള കാലാവധി ആറാഴ്ച ആയിരുന്നെങ്കിലും വാക്സീന്‍ ലഭ്യത ഇല്ലാതെ വന്നതോടെയാണ് ദൈര്‍ഘ്യം നീട്ടിയത് എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫലപ്രാപ്തിക്ക് 84 ദിവസം തന്നെ കാത്തിരിക്കണോ എന്നു വ്യക്തമാക്കണമെന്നു കേന്ദ്രത്തോടു ചോദിച്ചിരിക്കുന്നത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

കിറ്റെക്സ് കമ്ബനി ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് 12000 ഡോസ് വാക്സീന്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇതു നല്‍കാന്‍ ആരോഗ്യ വിഭാഗത്തോടു നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടാണ് കമ്പനിഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യ ഡോസ് എടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് നല്‍കാന്‍ അനുമതി ലഭിച്ചിട്ടില്ല എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതു കാണിച്ച്‌ കമ്പനി നി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയിരുന്നു.
eng­lish summary;High Court asked why it took 84 days to get the sec­ond dose of vaccine
you may also like this video;