കോവിഡ് കാലത്തെ സമരങ്ങള്‍ വിലക്കി ഹൈക്കോടതി, ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല

Web Desk

കൊച്ചി

Posted on July 15, 2020, 4:03 pm

കോവിഡ് കാലത്തെ സമരങ്ങള്‍ക്കെതിരെ ഹൈക്കോടതി. സംസ്ഥാനത്ത് എല്ലാ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ജൂലൈ 31 വരെ ഹൈക്കോടതി വിലക്കി . കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊണ്ട് സമരങ്ങള്‍ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവ് പുറപ്പെടിവിച്ചത്.

കേസിലെ എതിര്‍കക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങളുടെ വീഡിയോ ചിത്രീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ENGLISH SUMMARY: high court ban polit­i­cal protest dur­ing covid

YOU MAY ALSO LIKE THIS VIDEO