കലാലയങ്ങളിൽ പഠിപ്പിനെ പ്രതികൂലമായി ബാധിക്കുന്ന വിദ്യാർത്ഥിസമരങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കോളേജുകളിൽ ഘരാവോ, പഠിപ്പുമുടക്ക്, ധർണ, മാർച്ച് തുടങ്ങിയവ പൂർണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവ്. വിദ്യാർത്ഥി സമരങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിരവധി ഉത്തരവുകൾ വന്നിട്ടും പൂർണമായി നടപ്പിലാക്കാത്തതിനെതിരെ സമർപ്പിച്ച് 15 ഹർജികൾ ഇന്ന് പരിഗണിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നിന്നുള്ള രണ്ട് സ്കൂളുകളുടെ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
സമരത്തിനും പഠിപ്പുമുടക്കിനും വിദ്യാർഥികളെ പ്രേരിപ്പിക്കാൻ പാടില്ല. പഠിക്കുക എന്നത് വിദ്യാർഥികളുടെ മൗലിക അവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ല. വിദ്യാർഥികളുടെ അവകാശങ്ങൾ തടസ്സപ്പെടുത്തി ഒരു സമരവും ഇനി ഉണ്ടാകരുത്. സർഗാത്മക സംവാദത്തിനും ചർച്ചകൾക്കുംമാണ് കലാലയങ്ങൾ വേദിയാകേണ്ടത്. കലാലയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങൾ ഒരു കാരണവശാലും പാടില്ലെന്നും കോടതി വ്യക്തമാക്കി.
കോളജുകൾ പ്രഥമ പരിഗണന നൽകേണ്ടത് വിദ്യാർഥികളുടെ പഠനത്തിനാണെന്നും അതുകൊണ്ടു തന്നെ കോളജുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ എന്തു സമരങ്ങൾ ഉണ്ടായാലും മാനേജ്മെന്റുകൾക്ക് പൊലീസിനെ വിളിച്ച് സമാധാന അന്തരീക്ഷം ഉറപ്പു വരുത്താവുന്നതാണെന്നും കോടതി വിധിയിൽ പറയുന്നു. ക്യാമ്പസ് പഠിക്കാനുള്ളതാണ് അല്ലാതെ സമരത്തിലൂടെ മറ്റൊരാളുടെ അവകാശങ്ങൾ നിഷേധിക്കുവാനോ സമാധാന അന്തരീക്ഷം തകർക്കാനോ ഉള്ള സ്ഥലമല്ല. സമാധാനപരമായ ചർച്ചകൾ നടത്താം എന്നാൽ മറ്റ് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലൂടെ സമരത്തിലേക്കോ പഠിപ്പുമുടക്കിലേക്കോ നയിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.
English Summary: High court banned student strikes in colleges and schools
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.