വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസിന് ഹൈക്കോടതിയുടെ വിമര്‍ശനം

Web Desk
Posted on June 28, 2019, 12:44 pm

കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതികള്‍ 83 തവണ സ്വര്‍ണം കടത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാല് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

രാജ്യാന്തര വിമാനത്താവളം വഴി 200 കിലോയിലധികം സ്വര്‍ണം കടത്തിയത് കസ്റ്റംസ് സൂപ്രണ്ടിന്റെ ഒത്താശയോടെ ആണെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ കസ്റ്റംസ് സൂപ്രണ്ടായ ബി. രാധാകൃഷ്ണനാണ് ഒന്നാംപ്രതി. സ്വര്‍ണക്കടത്തുകാരായ സുനില്‍കുമാര്‍, സറീന ഷാജി, വിഷ്ണു സോമസുന്ദരം, അഡ്വ. ബിജു മോഹനന്‍, ഭാര്യ വിനീത രത്‌നകുമാരി, അബ്ദുല്‍ ഹക്കിം, പി.പി. റഷീദ്, പി.പി. റഷീദ്, പി.കെ. പ്രകാശന്‍ തമ്പി എന്നിവരാണ് മറ്റ് പ്രതികള്‍.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്ന്  ക്രൈംബ്രാഞ്ച് കോടതിയെ   അറിയിച്ചു. ബാലഭാസ്‌കറിന്റെ സ്വത്ത് പ്രതികള്‍ കൈക്കലാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നുംക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.