പി കെ കുഞ്ഞനന്തന് ചികിത്സ നടത്തുന്നതിന് പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി

Web Desk
Posted on February 08, 2019, 2:21 pm

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി പി കെ കുഞ്ഞനന്തന് ചികിത്സ നടത്തുന്നതിന് പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി.ചന്ദ്രശേഖരന്‍ വധകേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

കുഞ്ഞനന്തന് സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമുണ്ടെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കുവാനും കുഞ്ഞനന്തന്റെ അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദേശിച്ചു.