29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 3, 2025
April 2, 2025
March 31, 2025
March 27, 2025
March 21, 2025
March 19, 2025
March 9, 2025
March 1, 2025
February 25, 2025

ലളിതകലാ അക്കാദമി പുരസ്ക്കാരം നേടിയ കാര്‍ട്ടൂണിനെതിരായ ഹര്‍ജി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല

Janayugom Webdesk
കൊച്ചി
November 22, 2021 4:54 pm

കേരള ലളിതകലാ അക്കാദമി പുരസ്ക്കാരം നേടിയ വിവാദ കാര്‍ട്ടൂണ്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല.ഹര്‍ജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.

അനുപ് രാധാകൃഷ്ണന്‍ വരച്ച ‘കോവിഡ് ഗ്ലോബല്‍ മെഡിക്കല്‍ സമ്മേളനം ” എന്ന കാര്‍ട്ടൂണ്‍ രാജ്യത്തെ അപമാനിക്കുന്നതാണന്നു ചുണ്ടിക്കാട്ടി ഹൈന്ദവീയം ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 2019–20 ലെ കാര്‍ട്ടുണ്‍ മല്‍സരത്തില്‍ ഓണറബിള്‍ മെന്‍ഷന്‍ നേടിയ കാര്‍ട്ടൂണിന് നല്‍കിയ അംഗീകാരം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കാവി പുതച്ച പശുവിന്റെ തലയുള്ള സന്യാസി സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതാണ് കാര്‍ട്ടൂണ്‍. കാര്‍ട്ടൂണിനെതിരെ യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
eng­lish sum­ma­ry; High Court did not inter­vene in the peti­tion seek­ing stay of the con­tro­ver­sial cartoon
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.