വ്യവസായ സെക്രട്ടറി 100 മരത്തൈകൾ നടണമെന്ന് ഹൈക്കോടതി. കോടതി നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് ജസ്റ്റിസ് രാവലിൻ മരങ്ങൾ നടാൻ ഉത്തരവിട്ടത്. നടേണ്ട സ്ഥലങ്ങൾ വനം വകുപ്പ് നിർദ്ദേശിക്കണമെന്നും ജസ്റ്റിസ് ഉത്തരവിൽ പറയുന്നു. 2017 ൽ ഒരു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ട കേസിൽ സ്ഥാപനത്തിന്റെ അപേഷ പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കുന്നതിന് വ്യവസായ സെക്രട്ടറിയ്ക്കും വ്യവസായ വകുപ്പിനും നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കോടതിയുടെ നിർദ്ദേശം പാലിക്കപ്പെട്ടില്ലാ എന്ന് കാണിച്ച് ഈ സ്ഥാപനം വീണ്ടും ഹൈക്കോടതിയെ സമീപിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് വ്യവസായ സെക്രട്ടറി 100 മരതൈകള്‍ നടാന്‍ ഉത്തരവിട്ടത്.
English Summary: High Court directs the industries department secratary to plant 100 trees.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.