9 February 2026, Monday

Related news

February 9, 2026
February 7, 2026
February 4, 2026
February 4, 2026
January 28, 2026
January 28, 2026
January 17, 2026
January 15, 2026
January 9, 2026
January 5, 2026

ശബരിമല സ്വര്‍ണമോഷണ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
January 5, 2026 2:04 pm

ശബരിമല സ്വര്‍ണമോഷണക്കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്ന ദിവസം എസ് ഐ ടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.അതേസമയം, കേസിലെ ആന്വേഷണ പുരോഗതിയാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്. 

കഴിഞ്ഞ ഡിസംബര്‍ 3ന് കേസ് പരിഗണിക്കവെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ് ഐ ടിയ്ക്ക് കോടതി ആറാഴ്ചത്തെ സമയം നീട്ടി നല്‍കിയിരുന്നു. എസ് ഐ ടിയുടെ അന്വേഷണത്തില്‍ ദേവസ്വം ബെഞ്ച് നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും എസ് ഐ ടി കോടതിയെ അറിയിച്ചിരുന്നു.

ശബരിമലയില്‍ നിന്ന് മോഷണം പോയ സ്വര്‍ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. 

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.