Janayugom Online
karunanidhi coffin

കരുണാനിധിയ്ക്കു അണ്ണാ സമാധിയിൽ ഇടമില്ല , ഹൈക്കോടതി കേസ് രാത്രി കേൾക്കുന്നു

Web Desk
Posted on August 07, 2018, 9:40 pm

തമിഴകത്തിന്റെ ആധുനിക മുഖച്ഛായയ്ക്കു മുഖായ കാരണക്കാരിൽ ഒരാളായ എം കരുണാനിധിയ്ക്കു മറീന ബീച്ചിൽ അണ്ണാ മെമ്മോറിയലിനു അടുത്തു സ്ഥലം ചോദിച്ചത് ഇ പളനിസ്വാമി സർക്കാർ നിരസിച്ചു.

അടയാറിൽ ഗാന്ധി മണ്ഡപത്തിനു സമീപം രണ്ടു ഏക്കർ സ്ഥലം നൽകാമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

സർക്കാർ തീരുമാനത്തിനെതിരെ ഡി എം കെ മദ്രാസ് ഹൈകോടതിയെ സമീപിച്ചു.  ആക്ടിങ് ചീഫ് ജസ്റ്റിസ് ഹുലുവാഡി ജി രമേശ്‌ അദ്ദേഹത്തിന്റെ വസതിയിൽ രാത്രി തന്നെ കേൾക്കാൻ പോവുകയാണ്. ജസ്റ്റിസുമാരായ രമേശും സുന്ദറുമാണ് കേസ് കേൾക്കുന്നത്. സുന്ദർ ജസ്റ്റിസ് രമേശിന്റെ ഭവനത്തിൽ എത്തി. നേരത്തെ കേസ് രാവിലെ കേൾക്കാമെന്ന് കോടതി പറഞ്ഞിരുന്നു, രാത്രി തന്നെ കേൾക്കണമെന്ന് ഡി എം കെ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ മറീന ബീച്ചിൽ തന്നെ സ്ഥലം അനുവദിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യര്ഥിക്കുമെന്ന് മകൻ എം കെ സ്റ്റാലിൻ പറഞ്ഞു. കരുണാനിധിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുനാഥന്റെ അടുത്തു സംസ്‌കരിക്കാൻ അനുമതിക്ക് ശ്രമിക്കും, അദ്ദേഹം പറഞ്ഞു.

കരുണാനിധിയുടെ വിവിധ ജീവിത ദൃശ്യങ്ങൾ (കടപ്പാട്:ഹിന്ദുസ്ഥാൻ ടൈംസ്)

1969 ൽ അണ്ണാദുരൈ അന്തരിച്ചപ്പോൾ അദ്ദേഹത്തെ സംസ്കരിച്ച സ്ഥാനമാണ് അണ്ണാ സമാധി. ഇവിടെ നിന്നും 50 മീറ്റർ അകലെയാണ് ജയലളിതയെ സംസ്കരിച്ചത്. എം ജി രാമചന്ദ്രനെയും ഇവിടെ സംസ്കരിച്ചു. ലോകത്തെ ഏറ്റവും നീളം കൂടിയ ബീച്ചുകളിൽ ഒന്നാണ് മറീന.

ഇതിനിടെ, അണ്ണാ സമാധിയിൽ സ്ഥാനം നിഷേധിച്ചതിൽ ക്ഷുഭിതരായ ഡി എം കെ പ്രവർത്തകർ പൊതുസ്ഥലങ്ങളിൽ നാശനഷ്ടം ഉണ്ടാക്കാൻ തുടങ്ങി.