ദേശീയ പാതയിലെ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഗവ. ചീഫ് വിപ്പും സ്ഥലം എംഎല്‍എയുമായ കെ രാജന് ഹര്‍ജി സമര്‍പ്പിച്ചു. ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയുടെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ചും കുതിരാനിലെ അശാസ്ത്രീയ ടണൽ നിർമ്മാണം മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും കോടതി മേൽനോട്ടത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കുതിരാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ഒരു ടണലെങ്കിലും പണി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കണമെന്നും ഒരു അഭിഭാഷക കമ്മിഷനെ നിയോഗിച്ച് സ്ഥലം സന്ദർശിച്ച് ന്യൂനതകളും അപാകതകളും ബുദ്ധിമുട്ടുകളും വിലയിരുത്തണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
കരാർ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയേയും അഴിമതിയേയും മറ്റ് വിഷയങ്ങളേയും കുറിച്ച് അടിയന്തര അന്വേഷണ റിപ്പോർട്ട് തേടണമെന്നും പണി പൂർത്തീകരിച്ച സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി ആശ ഈ വിഷയങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ അടിയന്തര വിശദീകരണം തേടി. കുതിരാനിൽ ദിനംപ്രതി വാഹനാപകടങ്ങൾ തുടരുന്നതും മറ്റും കോടതി ഗൗരവപരമായി പരാമർശിച്ചു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാരനു വേണ്ടി സീനിയർ അഡ്വക്കേറ്റ് എം കൃഷ്ണനുണ്ണി, അഡ്വ. എം ആർ ധനിൽ എന്നിവർ ഹാജരായി.
ENGLISH SUMMARY: HIGH COURT INTERVENE IN THE PETITION ON KUTHIRAN TUNNEL
YOU MAY ALSO LIKE THIS VIDEO