ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ചുള്ള വിവിധ ഹർജികളിൽ ഹൈക്കോടതി നോട്ടീസയച്ചു. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എ.എ.പി. നേതാക്കളായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അമാനത്തുള്ള ഖാൻ, മജ്‍ലിസ് പാർട്ടി നേതാക്കളായ അസദുദ്ദീൻ ഒവൈസി, അക്ബറുദ്ദീൻ ഒവൈസി, വാരിസ് പഠാൻ തുടങ്ങിയവർക്കെതിരേയാണ് പരാതി. ബി.ജെ.പി.നേതാക്കളായ അനുരാഗ് ഠാക്കൂർ, പർവേഷ് വർമ, കപിൽ മിശ്ര എന്നിവർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ പരാതി നൽകിയിരുന്നു. ഇതിൽ കക്ഷിചേർന്നുകൊണ്ടാണ് പുതിയ ഹർജികളെത്തിയത്.
ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഡൽഹി സർക്കാരിനും പൊലീസിനും നോട്ടീസയച്ചത്. ബോളിവുഡ് നടി സ്വര ഭാസ്‌കർ, റേഡിയോ ജോക്കി സയേമ തുടങ്ങിയവർക്കെതിരേയും പരാതിയുണ്ട്. ഹിന്ദുസേനാ നേതാവ് വിഷ്ണുഗുപ്ത, സഞ്ജീവ് കുമാർ തുടങ്ങിയവരാണ് ഹർജിക്കാർ. കേസുകൾ ഏപ്രിൽ 30‑ന് പരിഗണിക്കും.
എന്നാൽ ഡൽഹി കലാപത്തോടനുബന്ധിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ഉടൻ കേസെടുക്കില്ലെന്ന് സോളിസിറ്റർ ജനറൽ നേരത്തേ അറിയിച്ചിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലീസിന് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോൾ മുൻഗണന ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനാണെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.
English Summary: High court issued notice in hate speech
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.