ഒരു പോലീസുകാരന് കൂടി കോവിഡ്; ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍

Web Desk

കൊച്ചി

Posted on June 20, 2020, 10:38 am

എറണാകുളത്ത് ഒരു പൊലീസുകാരനു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ജഡ്ജി സുനില്‍ തോമസ് ഉള്‍പ്പെട്ടതിനാലാണ് ക്വാറന്റൈനില്‍ പോയത്.

ഇന്നലെ കോവിഡ് സ്ഥീരീകരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാൻ എത്തിയിരുന്നു. ഇവ ജഡ്ജി പരിശോധിക്കുകയും ചെയ്തു. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥിനൊപ്പം ജോലി ചെയ്തയാള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പെരുമ്പാവൂര്‍ സ്വദേശിയായ ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കേവിഡ് സെന്ററിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ഇയാള്‍ വിജിലൻസ് ഓഫീസിലും എത്തിയിരുന്നു. തുടര്‍ന്ന് വിജിലൻസ് പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

you may also like this video;