September 26, 2022 Monday

Related news

August 3, 2022
July 27, 2022
August 10, 2021
August 7, 2021
August 6, 2021
August 6, 2021
July 12, 2021
June 29, 2021
June 25, 2021
June 17, 2021

ഹാള്‍ മാര്‍ക്കിങ്: ഒരു മാസത്തേക്ക് വ്യാപാരികള്‍ക്കെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
June 17, 2021 8:00 am

ഹാള്‍മാര്‍ക്കിങ്ങും ബി.ഐ.എസ് രജിസ്ട്രേഷനും ഇല്ലാത്തതിന്റെ പേരില്‍ ഒരുമാസത്തേക്ക് വ്യാപാരികള്‍ക്കെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി. ഹാള്‍ മാര്‍ക്കിങ്ങും രജിസ്ട്രേഷനും പൂര്‍ത്തീകരിക്കാത്തവര്‍ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലവും ലോക്ഡൗണും മൂലം ഹാള്‍മാര്‍ക്കിങ് രജിസ്േട്രഷന്‍ നടപടി പൂര്‍ത്തീകരിക്കാനായില്ലെന്നും കൂടുതല്‍ സമയം അനുവദിക്കാന്‍ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് ചില വ്യാപാരികള്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്.

ഈ മാസം 15 മുതലാണ് ഹാള്‍മാര്‍ക്കിങ്ങും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍േഡര്‍ഡ്സ് (ബി ഐ എസ്) രജിസ്േട്രഷനും രാജ്യത്ത് നിര്‍ബന്ധമാക്കിയത്. രജിസ്ട്രേഷനും ഹാള്‍മാര്‍ക്കിങ്ങുമില്ലെങ്കില്‍ ഒരുലക്ഷം വരെ പിഴയും ഒരു വര്‍ഷം വരെ തടവുമടക്കം ശിക്ഷനടപടികളെടുക്കുന്ന സാഹചര്യമുണ്ടെന്നും സംസ്ഥാനത്ത് ഇതിന് മതിയായ സൗകര്യമില്ലാത്ത സാഹചര്യത്തില്‍ സമയം നീട്ടണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, കേരളത്തില്‍ 73 അംഗീകൃത ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുണ്ടെന്നും രജിസ്ട്രേഷന് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ സൗകര്യമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ മതിയായ സമയം അനുവദിച്ചിട്ടുണ്ട്. ഇനി നീട്ടാനാവില്ലെന്നും വ്യക്തമാക്കി.

വില്‍ക്കുന്ന സ്വര്‍ണത്തിന് 100 ശതമാനം ഗുണമേന്മ ഉറപ്പാക്കുകയാണ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയതിന്റെ ലക്ഷ്യമെന്ന് കോടതി പറഞ്ഞു. സ്വര്‍ണ വില്‍പനമേഖലയില്‍ തുടരാന്‍ ഈ വ്യവസ്ഥപാലിക്കണം . ഇതിന് മതിയായ സമയം അനുവദിച്ച സാഹചര്യത്തില്‍ ഇനിയും നീട്ടാന്‍ ഉത്തരവിടാനാകില്ല. അതേസമയം, ലോക്ഡൗണ്‍ മൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നെന്ന വസ്തുത പരിഗണിക്കാതിരികാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു . തുടര്‍ന്നാണ് ഒരുമാസത്തേക്ക് നടപടി പാടില്ലെന്ന് ഉത്തരവിട്ടത്.

Eng­lish Sum­ma­ry : high court on hall­mark­ing of ornaments

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.