കോവിഡ്‌ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച്‌ സമരങ്ങൾ: അടിയന്തിര ഇടപെടൽ നടത്തി ഹൈക്കോടതി

Web Desk

തിരുവനന്തപുരം

Posted on July 14, 2020, 12:17 pm

കോവിഡ് കാലത്ത് സംസ്ഥാനത്ത് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നടത്തിയ സമരങ്ങളുടെ വിഷദംശങ്ങൾ നൽകണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എത്ര സമരങ്ങൾ നടത്തിയെന്നത് സർക്കാർ അറിയണം. കേസ് എടുത്തതിന്റെ വിവരങ്ങൾ നാളെ തന്നെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.  രോഗവ്യാപനം വലിയ തോതിൽ ഉയരുന്നു. ഈ രീതിയിൽ രോഗവ്യാപമുണ്ടായാൽ സാമൂഹിക വ്യാപനത്തിലേക്ക് സംസ്ഥാനമെത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ചട്ടങ്ങൾ ലംഘിച്ചുള്ള സമരം കോവിഡിന്‍റെ സാമൂഹിക വ്യാപനത്തിലേക്ക് നയിക്കുമെന്ന് ഹർജിക്കാർ വ്യക്തമാക്കുന്നു. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചു.

Eng­lish sum­ma­ry; high court order to inves­ti­gate strikes that held in covid spread

You may also like this video;