Web Desk

കൊച്ചി

May 04, 2021, 1:07 pm

RT-PCR പരിശോധന നിരക്ക് കുറച്ച സര്‍ക്കാരിനെ പ്രശംസിച്ച് ഹെെക്കോടതി

Janayugom Online

കോവിഡ് ആര്‍ടിപിസിആര്‍  പരിശോധന നിരക്ക് കുറച്ച നടപടിയില്‍ സര്‍ക്കാരിനെ പ്രശംസിച്ച് കേരള ഹെെക്കോടതി. ആര്‍ടിപിസിആറിനെ ആവശ്യ സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹെെക്കോടതി വ്യക്തമാക്കി. പരിശോധനാ നിരക്ക് 1700ല്‍ നിന്ന് 500 രൂപയായി കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനെ പ്രശംസിച്ചത്.

പ്രതിദിന രോഗനിരക്ക് വര്‍ദ്ധിച്ചതോടെയാണ് സര്‍ക്കാര്‍ വീണ്ടും നിരക്ക് കുറച്ചത്. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 240 രൂപയാണ് ഒരു ടെസ്‌റ്റിന് വേണ്ടി വരികയെന്ന് മനസിലാക്കിയതായും കൂടിയ നിരക്ക് ഈടാക്കിയാല്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Eng­lish summary:High court prais­es govt for reduc­ing RT-PCR test rates

You may also like this video: