23 April 2024, Tuesday

Related news

April 19, 2024
January 12, 2024
January 1, 2024
December 30, 2023
December 23, 2023
November 22, 2023
October 29, 2023
October 26, 2023
October 2, 2023
September 9, 2023

ആഗോള ഭീകര സംഘടനാ പട്ടിക തിരുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
March 17, 2023 10:45 pm

ആഗോള ഭീകര സംഘടനാ പട്ടിക സിപിഐ ആവശ്യത്തെ തുടര്‍ന്ന് തിരുത്തി. ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോണമി ആന്റ് പീസ് (ഐഇപി) പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നായിരുന്നു ചേര്‍ത്തിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ക്ക് പകരമാണ് സിപിഐ എന്ന് തെറ്റായി ചേര്‍ത്തത്.
തെറ്റായി പേരു ചേര്‍ത്തത് തിരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ, ഐഇപിക്ക് സന്ദേശമയച്ചു. തുടര്‍ന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന തിരുത്തല്‍ വരുത്തിയത്.

നിരവധി പേരെ വധിക്കുകയും പരിക്കേല്പിക്കുകയും ചെയ്തുവെന്ന കണക്ക് ചേര്‍ത്താണ് സിപിഐയുടെ പേര് വന്നത്. സിപിഐ എല്ലാ കാലത്തും സമാധാനത്തിനു വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളതെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ മുന്നിലാണെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. അബദ്ധം സംഭവിച്ചതാണെങ്കിലും സിപിഐയുടെ പേരു വന്ന കാര്യം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് സംഘടനകളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും വലിയ പ്രചരണമാക്കിയിരുന്നു.

Eng­lish Sum­ma­ry: The list of glob­al ter­ror­ist orga­ni­za­tions has been redacted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.