രഹ്ന ഫാത്തിമക്കെതിരായ പോക്സ് കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി.തന്‍റെ നഗ്നശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന വീഡോയോയുമായി ബന്ധപ്പെട്ടായിരുന്നു അവര്‍ക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തിരുന്നത്.
പോക്സോ,ഐടി ആക്ട് വകുപ്പുകള്‍ പ്രകാരമുള്ള നപടികളാണ് രഹ്ന നേരിട്ടിരിക്കുന്നത്. രഹ്നയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രങ്ങള്‍ വരപ്പിക്കുന്ന യൂട്യൂബ് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെ തിരുവല്ല സ്വദേശിയായ അഭിഭാഷകനാണ് പരാതി നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്നായിരുന്നു പരാതിക്കാരന്‍ വാദിച്ചത്.
English Summary:
High Court quashes POCSO case against Rahna Fatima
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.